ഇസ്രയേല്‍ : ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ക്വബൈസി ആണ് മരണപ്പെട്ടത്. ഹിസ്ബുള്ള, ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,835 പേര്ക്ക് പരിക്കേറ്റതോടെ മരണസംഖ്യ 569 ആയി ഉയർന്നു. ഹിസ്ബുള്ള സിവിലിയൻ വീടുകളെ ആയുധ ശേഖരമായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലബനീസ് ദുരിതബാധിത പ്രദേശങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ അധികൃതർ മുന്നറിയിപ്പ് നല്കി. ഈ ഗ്രാമങ്ങളിൽ ഹിസ്ബുള്ളയുടെ സൈനിക സാന്നിധ്യമുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന റിപ്പോർട്ട് ചെയ്യുന്നു.