Banner Ads

രണ്ട് ദിവസം പ്രത്യേക അലര്‍ട്ടില്ല; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങില്‍ മഴ തുടരുo എന്നാൽ വരും ദിവസങ്ങളില്‍ പ്രത്യേക അലർട്ടുകളില്ല. സെപ്തംബർ ആറിന് ഒരു ജില്ലകളിലും ഇതുവേരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. 8, 9 തിയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എട്ടാം തീയതി കാസർകോഡ്, കണ്ണൂർ ജില്ലകളിലും, ഒൻപതിന് കണ്ണൂർ, വയനാട്, കാസർകോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *