Banner Ads

രാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ചു: ബെംഗളൂരുവിലെത്തിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ച ഡ്രൈവറെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ നിന്നാണ് മലയാളിയായ ഇയാളെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ ഒളിവുകേന്ദ്രങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുന്നതിനായി ഡ്രൈവറെ ഇപ്പോൾ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ച ഡ്രൈവറെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ നിന്നാണ് മലയാളിയായ ഇയാളെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ ഒളിവുകേന്ദ്രങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുന്നതിനായി ഡ്രൈവറെ ഇപ്പോൾ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.

രാഹുലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിൽ നിന്ന് ചോരുന്നുണ്ടോ എന്ന സംശയം അന്വേഷണ സംഘത്തിന് ഇപ്പോഴുമുണ്ട്. ഈ പശ്ചാത്തലത്തിൽ, തിരച്ചിലുകൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ വേണമെന്ന് എഡിജിപി അന്വേഷണ സംഘത്തിന് കർശന നിർദേശം നൽകി.