പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു.മഹാരാഷ്‌ട്രയിലെ പൂനെയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം പൈലറ്റുമാരായ പരംജിത് സിംഗ്, ജി കെ പിള്ള, എഞ്ചിനീയര്‍ പ്രീതം ഭരദ്വാജ് എന്നിവരാണ് മരിച്ചത്.
സമീപത്തെ ഗോള്‍ഫ് കോഴ്സില്‍ സ്ഥിതി ചെയ്യുന്ന ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് ശേഷം രാവിലെ 6.45 ഓടെ ബവ്ധാന്‍ മേഖലയിലെ കുന്നിന്‍പ്രദേശത്ത് തകര്‍ന്ന് വീഴുകയായിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തായിട്ടില്ല മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.പൂനെ ആസ്ഥാനമായുള്ള ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ ആണെന്നാണ് പ്രാഥമിക വിവരം