Banner Ads

കനത്ത നീരൊഴുക്ക് കല്ലാർകുട്ടി,പാംബ്ള ഡാമുകളിലെ ; ഷട്ടറുകൾ ഇന്ന് ഉയർത്തും

ഇടുക്കി: ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകൾ ഇന്ന് (ബുധൻ)രാവിലെ 5 മണിക്ക് ഉയർത്തും. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കല്ലാർകുട്ടി ഡാമിൽ നിന്ന് 300 ക്യുമെക്സ് വെള്ളവും, പാമ്പ്ല ഡാമിൽ നിന്ന് 600 ക്യുമെക്സ് വെള്ളവും പുറത്തേക്ക് ഒഴുക്കിവിടുമെന്നാണ് സൂചന. പാമ്പ്ലെയിൽ 50 സെൻറീമീറ്റർ, കല്ലാർകുട്ടിയിൽ ഒരു അടി എന്ന രീതിയിലാകും ഷട്ടർ ഉയർത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കൂടുതൽ വിവരങ്ങൾ അതത് സമയങ്ങളിൽ അധികൃതർ അറിയിക്കുന്നതാണ്.