Banner Ads

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനത്തതോടെ പല ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് ,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ,ഇടുക്കി, എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്.

കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട് . മലയോര,തീരദേശമേഖയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് 20 വരെ വിലക്കേർപ്പെടുത്തി.