Banner Ads

കനത്ത മഴ തുടരും: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ്മുൻകരുതലിന്റെ ഭാഗമായി ഇന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ഒഴികെയുള്ള 10 ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിന്റെയും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് മഴയ്ക്ക് കാരണമാകുന്നത് .ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്,കർണാടക തീരത്തുനിന്ന് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.