Banner Ads

മഴ ശക്തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ, കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മറ്റ് ആറ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

കോഴിക്കോട്, കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇടത്തരം മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.