Banner Ads

സംസ്ഥാനത്ത് അതിശക്തമായ മഴയിൽ ; വിവിധ ജില്ലകളിൽ പ്രളയ സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴയിൽ വിവിധ ജില്ലകളിൽ പ്രളയ സാധ്യത.ദുരന്തനിവാരണ അതോറിറ്റി.നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി കോട്ടയം ജില്ലയിലെ മീനച്ചിൽ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചത്. നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു