Banner Ads

തെക്കൻ-മധ്യ കേരളത്തിൽ മഴ കനക്കുന്നു; തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ തെക്കൻ-മധ്യ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായിട്ടാണ് മഴ ശക്തമാകുന്നത്.