Banner Ads

ഉത്തരേന്ത്യയിൽ കനത്ത മഴ; ജാർഖണ്ഡിൽ അഞ്ചുപേർ മരിച്ചു

ദില്ലി:ഉത്തരേന്ത്യയിൽ കനത്ത മഴക്കെടുതി തുടരുന്നു. ജാർഖണ്ഡിൽ 24 മണിക്കൂറിനിടെ 5ലധികം പേർ മഴക്കെടുതിയിൽ മരിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. രാജസ്ഥാനിലും ഒഡീഷയിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

രാജസ്ഥാനിൽ ചമ്പൽ നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.മിന്നൽ പ്രളയം നാശം വിതച്ച ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് സന്ദർശനം നടത്തും.