
സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമഴ തുടരും, രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 9 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പുമാണ്. അതേസമയം കേരളത്തിൽ നാളെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് പ്രവചനം. കേരള ലക്ഷദീപ് കർണാടക തീരങ്ങളിൽഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.