Banner Ads

കേരളത്തിൽ നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത് നാളെ മുതല്‍ മഴ ശക്തമാകുമെന്നും. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.കൂടാതെ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നാളെ കൊല്ലം, പത്തനംതിട്ട, ഇടുക്കി,തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലും തുടർന്ന് ശനിയാഴ്ച തിരുവനന്തപുരം,കോട്ടയം, ഇടുക്കി, പാലക്കാട്, കൊല്ലം, പത്തനംതിട്ട , ഞായറാഴ്ച തൃശൂര്‍ കോഴിക്കോട്,, പാലക്കാട്, വയനാട്‌എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *