Banner Ads

കോഴിക്കോടിന്റെ മലയോര മേഖലയിൽ കനത്ത മഴ ; പുഴകളിൽ ജലനിരപ്പ് ഉയർന്നു

തിരുവനന്തപുരം: കോഴിക്കോടിന്റെ മലയോര മേഖലയിൽ കനത്ത മഴ പുഴകളിൽ ജലനിരപ്പ് ഉയർന്നു.ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.ഇരുവഴിഞ്ഞി പുഴയിലും ചെറുപുഴയിലുമാണ് ജലനിരപ്പ് ഉയർന്നത്. മലയോരത്ത് പലയിടത്തും വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് വെദ്യുതി തടസം നേരിടുന്നു. കൊടിയത്തൂർ ചെറുവാടിയിൽ രാത്രി വീശിയടിച്ച ശക്തമായ ചാറ്റിൽ വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിക്കുകയും കൃഷി നാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്