Banner Ads

താൻ ഇനി യുഡിഎഫിലേക്ക് ഇല്ല ; ഒരു രാഷ്ട്രീയ നേതാക്കളും തന്നെ വിളിക്കരുത് പി വി അൻവർ.

മലപ്പുറം: താൻ ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് പി വി അൻവർ. മത്സരിക്കാൻ കോടികൾ വേണം. തന്റെ കൈയ്യിൽ പണം ഇല്ല. ചേലക്കരയിൽ കോടികൾ ചെലവാക്കുന്നത് കണ്ടതാണ്.മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും.ബുത്തുകളിൽ ലക്ഷങ്ങൾ ആണ്ചെലവഴിക്കുന്നതെന്നും അൻവർ ആരോപിച്ചു.

സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കിൽ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.മാത്രമല്ല താൻ ഇനി നിലമ്ബൂരിൽ മത്സരിക്കാനില്ലെന്നും പി വി അൻവർ വ്യക്തമാക്കി.വി ഡി സതീശൻ ഉള്ള യുഡിഎഫിലേക്ക് അൻവറില്ല. തോറ്റ സീറ്റിൽ പലസ്ഥലത്തും എനിക്ക് വിജയിപ്പിക്കാൻ കഴിയും തോറ്റ അഞ്ച് സീറ്റ് തരാനാണ് ആവശ്യപ്പെട്ടത് മലമ്ബുഴ വരെ ആവശ്യപ്പെട്ടു. അതും തന്നില്ല താൻ യൂഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കൾ നിലകൊണ്ടുവെന്ന് പി വി അൻവർ തുറന്നടിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു പരാമർശം ‘മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്. വ്യക്തത വന്നില്ല. കാത്തിരിക്കുകയാണ്.പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ഇറങ്ങി വന്നയാളാണ് ഞാൻ. എന്നെ സഹായിച്ച് ആ രാഷ്ട്രീയത്തിനൊപ്പം നിൽക്കേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചിലർ അതിന് തയ്യാറായിട്ടില്ല’,