സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് താന്‍ കോഴിക്കോട് പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ നടപടി വൈകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇന്ന് അയച്ചു നല്കിയ കത്തിലാണ് വൈകാരികമായ പരാമര്‍ശങ്ങളുള്ളത്.കഴിഞ്ഞ ദിവസം രാവിലെയാണ് മനാഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി ഇതുസംബന്ധിച്ച പരാതി അയച്ചു നല്‍കിയത്. ചില യൂട്യൂബ് ചാനലുകള്‍ തന്നെയും തന്റെ കുടുംബത്തെയും അര്‍ജുന്റെ കുടുംബത്തേയും എന്റെ മതവിശ്വാസത്തെയും കൂടെ കൂടെ അവഹേളിച്ച് വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുന്നതിനാല്‍ കണ്മുന്പില് കുടുംബം തകരുന്നത് കാണേണ്ടി വരികയാണെന്നും സൂചിപ്പിച്ച് അര്ജ്ജുന് ഓടിച്ച ലോറിയുടെ ഉടമ മനാഫ്.ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് പരാതി നല്‍കിയത്.
എന്നാല്‍ ഇന്നേ വരെ ആ പരാതിയില്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും പരിഹാരം കാണാൻ തയ്യാറായിട്ടില്ലന്നും മനാഫ് പറയുന്നു. അര്‍ജുന്റെ മരണത്തില്‍ മാനസികമായി തളര്‍ന്ന വേളയിലും എനിക്കെതിരെ വിദ്വേഷ പ്രചാരണം തുടരുകയാണെന്ന് മനാഫ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.