കോഴിക്കോട്: ചേവായൂര്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്.നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.അതേസമയം ചേവായൂരില്‍ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമമാണെന്ന് എം കെ രാഘവന് എം പി പ്രതികരിച്ചു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് സിപിഎമ്മാണ്. പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്നെന്നും എം കെ രാഘവന് പറഞ്ഞു.5000ത്തോളം കള്ളവോട്ട് സിപിഎം ചെയ്തു എന്നും അദ്ദേഹം പരാമർശിച്ചു