Banner Ads

ഒരേ ക്ലാസിലെ നാല് വിദ്യാർത്ഥികൾക്ക് H1N1; കൊല്ലത്ത് ആരോഗ്യവകുപ്പ് നടപടി തുടങ്ങി

കൊല്ലo :കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിച്ചു ആരോഗ്യവകുപ്പ് ജാഗ്രതയിൽ.എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് എച്ച് വൺ എൻ വൺ  സ്ഥിരീകരിച്ചത്. പനി ബാധിച്ച കുട്ടികൾക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതർ നടപടി തുടങ്ങി. പനി ബാധിച്ച മറ്റ് കുട്ടികളെയും ടെസ്റ്റ് ചെയ്യും. കൂടുതൽ കുട്ടികൾക്ക് അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.