
തിരുവനന്തപുരം:രാജ്ഭവൻ സെൻട്രൽ ഹാളിൽ സ്ഥാപിച്ചിട്ടുള്ള ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ ഉറച്ച നിലപാട് സ്വീകരിച്ചു. ചിത്രം നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഗവർണറുടെ ഈ തീരുമാനം.വിദ്യാഭ്യാസ മന്ത്രി നടത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണറെ അപമാനിക്കലുമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാജ്‌ഭവൻ. അതേസമയം, ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ ആലോചനയിലേക്ക് സർക്കാർ.വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട് .