Banner Ads

വിലക്കയറ്റത്തിന് തടയിടാൻ സർക്കാർ; ഓണത്തിന് സപ്ലൈകോ വഴി വെളിച്ചെണ്ണ 339 രൂപയ്ക്ക് നൽകും: മന്ത്രി ജി.ആർ.അനിൽ

കൊച്ചി: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സപ്ലൈകോ വഴിയുള്ള സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്ക് നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. നിലവിൽ വിപണിയിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 440 രൂപയ്ക്ക് മുകളിലാണ് വില. ഇതിനെതിരെയാണ് സർക്കാർ ഇടപെടൽ.

സബ്സിഡി നിരക്കിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വെളിച്ചെണ്ണ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.