ലഖ്‌നോ : ഒക്‌ടോബർ മൂന്നിന് തുടങ്ങുന്ന ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവങ്ങളോടനുബന്ധിച്ച് അയോധ്യയിലെ എല്ലാ ഇറച്ചി കടകളും അടച്ചിടാൻ സർക്കാരിന്റെ ഉത്തരവ്. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റൻ്റ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത് നവരാത്രി ഉത്സവം അനുബന്ധിച്ച് അയോധ്യ ജില്ലയില്‍ 03.10.2024 മുതല്‍ 11.10.2024 വരെ എല്ലാ ഇറച്ചിക്കടകളും അടച്ചിടണമെന്നാണ്.
പൊതുജനങ്ങള്‍ക്ക് കടകളില്‍ ഏതെങ്കിലും തരത്തില്‍ മാംസം വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാമെന്നും ഉത്തരവില്‍ പറയുന്നു. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് അനുസരിച്ച് ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശനമായ നിയമനടപടി ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു