
തിരുവനന്തപുരം : ശമ്പള കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് (നവംബർ 13, വ്യാഴാഴ്ച) പൂർണ്ണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ മറ്റ് എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന അറിയിച്ചു.
ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ തൃപ്തികരമായ ഉറപ്പുകൾ ലഭിക്കാത്തതിനാലാണ് സംഘടന പണിമുടക്കാനുള്ള തീരുമാനമെടുത്തത്. ഇന്ന് രാവിലെ 10 മണിക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഡോക്ടർമാർ പ്രതിഷേധ യോഗങ്ങൾ നടത്തും. നവംബർ 21, 29 തീയതികളിലും ഒപി സേവനങ്ങൾ ബഹിഷ്‌കരിക്കും.