
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് അമ്പത്തൊന്ന് ദിവസത്തിനുശേഷമാണ് പുതിയ അധ്യക്ഷനെ നിയമിച്ചത്. ബിനു ചുള്ളിയേലാണ് പുതിയ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്. അബിൻ വർക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.