Banner Ads

ആശ്വാസ വാർത്ത; ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 3600 രൂപ കൈകളിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (നവംബർ 20) മുതൽ പെൻഷൻ വിതരണം തുടങ്ങും. പെൻഷൻ തുക 2000 രൂപയായി വർദ്ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ വിതരണമാണിത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. സംസ്ഥാനത്തുടനീളമുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ സംഘം ജീവനക്കാർ വീടുകളിൽ നേരിട്ടെത്തിച്ചുമാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതോടെ ഇതിനായി പ്രതിവർഷം 13000 കോടി രൂപ സർക്കാർ നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത (ഡിഎ/ഡിആർ) കുടിശ്ശിക ഈ വർഷം രണ്ട് ഗഡുക്കളായി നേരത്തെ അനുവദിച്ചിരുന്നു. ഈ വർഷം തന്നെ ഒരു ഗഡു കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.