Banner Ads

യാത്രാപ്രേമികൾക്ക് സന്തോഷവാർത്ത; പൊന്മുടിയിലെ പ്രവേശന വിലക്ക് നീക്കി, ഇനി മലകയറാം

തിരുവനന്തപുരം : മഴ കുറഞ്ഞതോടെ തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശകർക്കായി തുറന്നു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീക്കിയതായി വനംവകുപ്പ് അറിയിച്ചു. ഇന്ന് (ഞായർ) രാവിലെ 8 മണി മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു.

ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടർന്നതിനാലും യാത്രാസുരക്ഷ പരിഗണിച്ചുമാണ് നേരത്തെ പൊന്മുടി അടച്ചിടാൻ തീരുമാനിച്ചത്. ശക്തമായ മഴ മണ്ണിടിച്ചിലിനും ഗതാഗതക്കുരുക്കിനും കാരണമാകാമെന്ന സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 24 മുതൽ ഒരു അറിയിപ്പുണ്ടാകുന്നതുവരെയാണ് വനംവകുപ്പ് സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.