
കൊച്ചി : മികച്ച പ്രകടനം കാഴ്ചവെച്ച റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പത്ത് ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.
ബോണസ് നൽകുന്നതിനായി 1865.68 കോടി രൂപ അനുവദിക്കും. കൂടാതെ വിവിധ മേഖലകളുടെ വികസനത്തിനും കൂടുതൽ എം.ബി.ബി.എസ്., പി.ജി. സീറ്റുകൾ വർധിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയുടെ സമുദ്രമേഖലയുടെ വികസനത്തിനായി കപ്പൽ നിർമ്മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും 1865.68 കോടി രൂപ അനുവദിച്ചിട്ടുണ്ട്.