
റെയിൽവേയിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ജൂനിയർ എഞ്ചിനീയർ (JE) ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികൾ ഇന്ന് ആരംഭിച്ചു. ജൂനിയർ എഞ്ചിനീയർ, ഡിപ്പോട്ട് മെറ്റീരിയൽ സൂപ്രണ്ടന്റ് (DMS), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA).
ഈ വർഷം ആകെ 2569 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 40,000 മുതല്‍ 50,000 വരെയാണ് മൊത്തം പ്രതിമാസ ശബളം.ജനറല്‍ ഒബിസി ,ഇഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 500 രൂപയും ,എസ് സി എസ് ടി , ഇബിസി , വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് ഫീസ്.
അപേക്ഷിക്കാനായി ആദ്യം, rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ ഒഴിവ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം നിങ്ങളുടെ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ കണ്‍വര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക.