Banner Ads

ജോലി തേടുന്നവർക്ക് സുവർണാവസരം; കണ്ണൂരിൽ മിനി ജോബ് ഫെയർ ഒക്ടോബർ 10-ന്

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജോബ് ഫെയർ നടക്കുക. വിവിധ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്.യോഗ്യരായ ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്.

പുതിയതായി രജിസ്റ്റർ ചെയ്യുന്നവർ 300 രൂപ ഫീസും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എത്തണം. നിലവിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അവരുടെ രജിസ്‌ട്രേഷൻ സ്ലിപ്പ് ഉപയോഗിച്ച് നേരിട്ട് പങ്കെടുക്കാം. ഫോൺ നമ്പർ : 0497 2707610, 6282942066