Banner Ads

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു; പവന് 920 രൂപ വർധിച്ചു

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു പവന് 920 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,120 രൂപയിലെത്തി. ഒരു ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 9,530 രൂപ. വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 165 രൂപയിലെത്തി.

ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയാണ്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങളാണ് ഇന്ത്യൻ വിപണിയിലും വില വർധനവിന് കാരണമാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ടൺ കണക്കിന് സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ വിലയിൽ പ്രതിഫലിക്കും.