
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് 86,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപ നൽകണം. പവന് 460 രൂപയാണ് കുറഞ്ഞത്. ഒരു ഘട്ടത്തിൽ പവന് 90,000 രൂപയിലെത്തുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വർണവിലയാണ് ഇപ്പോൾ കുറയുന്നത്. നേരിയ കുറവുണ്ടായെങ്കിലും സ്വർണവില നിലവിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് തുടരുന്നത്. വർധിച്ചുവരുന്ന ഡിമാൻഡാണ് വില കുതിച്ചുയരുന്നതിന്റെ പ്രധാന കാരണം. ഓരോ ദിവസവും ഡിമാൻഡ് കൂടുന്നത് വിലവർധനവിന് ആക്കം കൂട്ടുന്നു.