Banner Ads

തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്; സ്വർണവില 90680 രൂപയിലേക്ക്

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 91000 രൂപയ്ക്ക് താഴെയെത്തി. ഇന്ന് ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5ശതമാനവും, ജി.എസ്.ടി. 3ശതമാനവും, ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം ഒരു ലക്ഷം രൂപയോളം നൽകേണ്ടിവരും.

വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച 1440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92000 ത്തിന് താഴെയെത്തി. ഇന്നലെ (നവംബർ 17) രാവിലെ 80 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് വീണ്ടും 80 രൂപ വർധിച്ചു. ആഗോള വിപണികളിൽ സ്വർണവിലയിലുണ്ടായ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസരിച്ചാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.