Banner Ads

പൊന്നിന് പൊള്ളുന്ന വില; രണ്ട് ദിവസത്തിനിടെ വർധിച്ചത് 720 രൂപ

കണ്ണൂർ : സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. ഒരുപവന്‍ സ്വര്‍ണ വില 98880 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 12360 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 720 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 15 ന് രേഖപ്പെടുത്തിയ 99280 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.

നിലവിലെ കുതിപ്പ് തുടരുകയാണെങ്കിൽ വില ഉടൻ തന്നെ ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ വിലക്കയറ്റം സാധാരണക്കാർക്ക് വലിയ ആശങ്കയാണ്.