Banner Ads

സ്വർണവില 90,000 കടന്നു; ഒറ്റദിവസം കൊണ്ട് പവന് 1280 രൂപ വർധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിലേക്ക്. ഒറ്റ ദിവസംകൊണ്ട് പവന് 1280 രൂപയുടെ വൻ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 90,000 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. രാവിലെ ഒറ്റയടിക്ക് 840 രൂപ വർധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 440 രൂപയുടെ വർധനവ് കൂടി രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,880 രൂപയായി.

അന്താരാഷ്ട്ര സ്വർണവിലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വില 4000 ഡോളർ മറികടന്ന് മുന്നോട്ട് പോവുകയാണ്. ഉച്ചയ്ക്ക് ശേഷം വില 4,034 ഡോളറായി. അന്താരാഷ്ട്ര സ്വർണവിലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വില 4000 ഡോളർ മറികടന്ന് മുന്നോട്ട് പോവുകയാണ്. ഉച്ചയ്ക്ക് ശേഷം വില 4,034 ഡോളർ എന്ന നിലയിലെത്തി.