Banner Ads

ആഗോള വിപണി തകർന്നു; സംസ്ഥാനത്തും സ്വർണവില കൂപ്പുകുത്തി, 2600 രൂപയുടെ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെയും ഇന്നുമായി ഒരു പവന് 2600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 92000 ന് താഴെയെത്തി. ഇന്ന് ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വിപണി വില 91,720 രൂപയാണ്. ഇന്ന് മാത്രം പവന് 1440 രൂപയാണ് കുറഞ്ഞത്.

ഇന്നലെ രണ്ട് തവണയായി 1160 രൂപ കുറഞ്ഞിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകേണ്ടിവരും. ആഗോള വിപണികളിലെ ദുർബലമായ സൂചനകളും അന്താരാഷ്ട്ര സ്വർണ വിലയിലുണ്ടായ ഇടിവുമാണ് ആഭ്യന്തര വിപണിയിലും ശക്തമായി പ്രതിഫലിക്കാൻ കാരണം.