
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടക്കുന്ന സെപ്റ്റംബർ 19, 20 തീയതികളിൽ ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ അല്ലാത്ത ഭക്തർക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി കുറച്ചിട്ടുണ്ട്.
മാസപൂജ സമയത്ത് പ്രതിദിനം അമ്പതിനായിരം സ്ലോട്ടുകളാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ തുറക്കാറുള്ളത്. എന്നാല്‍ 19, 20 ദിവസങ്ങളില്‍ ഇത് പതിനായിരമായി കുറച്ചു.സെപ്റ്റംബർ 20-നാണ് പമ്പയിൽ അയ്യപ്പ സംഗമം നടക്കുന്നത്. നിലവിലെ കണക്ക് പ്രകാരം ഏകദേശം 4500 പേരാണ് സംഗമത്തിന് പ്രതിനിധികളായി ബുക്ക് ചെയ്തിട്ടുള്ളത്. ഇവർക്ക് ശബരിമല ദർശനത്തിനുള്ള എല്ലാ സൗകര്യങ്ങളും പോലീസും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കും.