Banner Ads

ബിപിഎൽ കാർഡ് നേടാം; വെള്ള കാർഡ് ഉടമകൾക്ക് മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ സുവർണ്ണാവസരം

കൊച്ചി : റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ – പിങ്ക് കാർഡ്) തരം മാറ്റുന്നതിന് വീണ്ടും അവസരം. ഈ മാസം 17 മുതല്‍ ഡിസംബര്‍ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷ നല്‍കാം. നിലവിൽ വെള്ള കാർഡ് ഉപയോഗിക്കുന്ന അർഹതയുള്ളവർക്കാണ് ഈ അവസരം.

അർഹരായവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി റേഷൻ കാർഡ് തരംമാറ്റുന്നതിന് അപേക്ഷ നൽകാവുന്നതാണ്. പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് ആദ്യം ലഭിക്കുന്നത് സാധാരണയായി വെള്ള കാർഡ് ആയിരിക്കും.

പിന്നീട് വരുമാന സർട്ടിഫിക്കറ്റും മറ്റ് കുടുംബ സാഹചര്യങ്ങളും തെളിയിക്കുന്ന രേഖകളും ഹാജരാക്കി ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് ബോധ്യപ്പെടുത്തണം. ഇങ്ങനെ അർഹത കണ്ടെത്തുന്നവർക്കാണ് നിലവിലെ വെള്ള കാർഡ് മുൻഗണനാ വിഭാഗം (ബിപിഎൽ) പിങ്ക് കാർഡാക്കി മാറ്റാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.