തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ കാമ്ബയിന്‍റെ ഭാഗമാവാൻ അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ.
പ്രത്യേകം തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും ഗ്രേഡിങ്ങും നടത്തി അടുത്ത ഫെബ്രുവരി 15ന് സമ്ബൂര്‍ണ ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.വാര്‍ഡ് തലത്തില്‍ തെരഞ്ഞെടുത്ത നാല്‍പതിനായിരത്തോളം കുടുംബശ്രീ വളന്‍റിയര്‍മാരാണ് സര്‍വേ നടത്തുന്നത് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാൻ ഇനി വരും ദിനങ്ങളിൽ അയല്‍ക്കൂട്ടങ്ങളുടെ രൂപവത്കരണവും പങ്കാളിത്തവും കൂടുതൽ സഹായകരമാകും. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്കരണ രീതികള്‍, നേരിട്ട് നടത്തുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളിലെ ഹരിതചട്ടം പാലിക്കല്‍, അയല്‍ക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതുസ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍, ശുചിത്വമുള്ള പാതയോരങ്ങള്‍ സൃഷ്ടിക്കാൻ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ് തല ഗ്രേഡിങ്ങും പൂര്‍ത്തിയാക്കും.