
പാലക്കാട് :വടക്കഞ്ചേരിയിൽ ഗുണ്ടാവിളയാട്ടം. മൂന്നുപേർ പൊലീസ് പിടിയിൽ. വടക്കഞ്ചേരി ആമക്കുളം സ്വദേശി ദിലീപ്(27)അഞ്ചുമൂർത്തി മംഗലം സ്വദേശികളായ വിജീഷ്(23), റാഷിദ്(23) എന്നിവരാണ് പിടിയിലായത്. പുതുക്കോട് സ്വദേശികളായ ഷിജാദ്, ഷെലീജ്, റിഫാഷ് എന്നീ യുവാക്കൾക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ആയക്കാട് പെട്രോൾ പമ്പിലും, സമീപത്തെ ബേക്കറിയിലും ആണ് കത്തിയും കല്ലുകൊണ്ട് അടിച്ചും പ്രതികൾ അക്രമം അഴിച്ചുവിട്ടത്. പ്രതികളെ മുൻപരിജയമില്ലെന്ന് മർദ്ദനമേറ്റവർ പറയുന്നു.
പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മുൻപ് കഞ്ചാവ് കേസിലെ പ്രതികളാണ് പിടിയിൽ ആയിരിക്കുന്നവർ. വൈകിട്ട് അക്രമത്തിനുശേഷം ഇവർ ഒളിവിലായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാത്രി പെരിന്തൽമണ്ണയിൽ നിന്നും പ്രതികളെ പിടികൂടിയത്.