Banner Ads

നൽകിയ കാശിനു ഇന്ധനം അടിച്ചില്ല ; രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് വഴിയിൽ കുടുങ്ങി

വിഴിഞ്ഞം:ബൈപ്പാസ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് പരിക്കേറ്റ ആളെ കയറ്റിയെത്തിയ ആംബുലൻസ് ഡ്രൈവർ പമ്ബിലെത്തി 500 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം. പിന്നാലെ ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. പമ്ബിൽ നിന്ന് നൽകിയ ബില്ല് പരിശോധിച്ചപ്പോഴാണ് 2.14 രൂപയ്ക്കുള്ള 0.02 ലിറ്റർ ഇന്ധനം മാത്രമെ അടിച്ചിട്ടുള്ളൂ എന്ന് മനസ്സിലായത്.

തുടർന്ന് നാട്ടുകാരുമായി പമ്ബിലെത്തി സംഭത്തെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നൽകിയില്ല. ഇതേ തുടർന്ന് നാട്ടുകാർ പമ്ബിൽ ഉപരോധം നടത്തി. സംഭവത്തിന് പിന്നലെ വിഴിഞ്ഞം പോലീസ് സംഭവസ്ഥലത്തെത്തി വിഴിഞ്ഞം – ബാലരാമപുരം റൂട്ടിൽ മുക്കോലിയിൽ പ്രവർത്തിക്കുന്ന ഐ ഒ സിയുടെ പമ്ബിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പോലീസ് അറിയിച്ചതിനെ തുടർന്ന് എത്തിയ ലീഗൽ ലീഗൽ മെട്രോളജി വിഭാഗം ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ പി എസ് പ്രദീപ് നടത്തിയ പരിശോധനയിൽ ഇന്ധന വിതരണത്തിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തി.ഇതേ തുടർന്ന് പമ്ബിന്റെ പ്രവർത്തനം നിർത്തി വെയ്ക്കാൻ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. പമ്ബിന്റെ പരിധിയിൽപ്പെട്ട സെയിൽസ് ഓഫീസർ പരിശോധന നടത്തി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് മാത്രമെ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നൽകുകയുള്ളൂവെന്ന് ഡെപ്യൂട്ടി കൺട്രോളർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *