പയ്യന്നൂർ : താൻ പയ്യന്നൂരിലെ എസ്‌ഐ ആണെന്നും ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ ചില്ലറയില്ലെന്നും പറഞ്ഞാണ് പ്രതി ക്യാഷ് തട്ടിപ്പ് നടത്തുന്നത് പയ്യന്നൂർ ടൗണിലും പിലാത്തറയിലും കടകളില്‍ കയറി പണം വാങ്ങുന്നത്.രാവിലെയാണ് കടയില്‍ കയറി പണം ചോദിക്കുന്നത്.ഒരു സ്ഥാപനത്തില്‍ കയറി 410 രൂപയാണ് വാങ്ങിയത്. ആ സ്ഥാപനത്തിലെ സിസിടിവിദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. ചെറിയ തുകയായതിനാല്‍ കടയുടമ കള്‍ പരാതി നല്‍കാൻ മടിക്കുന്നു. സിസിടിവി ദൃശ്യത്തിലെ യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.