Banner Ads

തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍

നൈജീരിയന്‍ പൗരന്മാരായ രണ്ട് പേര്‍ക്കൊപ്പം നന്ദമ്ബാക്കത്ത് നിന്നാണ് മുന്‍ ഡിജിപി രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ചെന്നൈയില്‍ വെച്ചാണ് ലഹരിമരുന്നുമായി പിടിയിലായത്.3.8 ഗ്രാം കൊക്കെയ്‌നാണ് ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാന്‍, 39കാരനായ ജോണ്‍ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.സിന്തറ്റിക് ലഹരി മരുന്ന് വില്‍പനയുടെ ശൃംഖല തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റര്‍ ചെന്നൈ പൊലീസ് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *