Banner Ads

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കേരളത്തിലെ ചികിത്സ പൂർത്തിയായി; ഡൽഹിക്ക് മടങ്ങും

കോട്ടയം : രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ പൂർത്തിയാക്കി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ വ്യാഴാഴ്ച പുലർച്ചെ മടങ്ങും. ഈ മാസം 10-നാണ് ഭാര്യ സുനിതയ്ക്കൊപ്പം അദ്ദേഹം കാഞ്ഞിരപ്പള്ളി പാറത്തോട് മടുക്കക്കുഴി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.

ഡോ. റോബിൻ, ഡോ. ജോബിൻ, ഡോ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിൽ നടന്ന ചടങ്ങിൽ അരവിന്ദ് കേജരിവാൾ നിലവിളക്ക് കൊളുത്തി.