Banner Ads

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ വി.എസ്. അച്യുതാനന്ദനെ ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്.യു.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.ഇപ്പോൾ കാർഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. നിലവിൽ ആരോഗ്യ നില തൃപ്തികരമാണമെന്ന് ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട് .

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വി.എസിന്റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരോടും ബന്ധുക്കളോടും വിവരങ്ങൾ തിരക്കി. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ അടക്കമുള്ള നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.