കോഴിക്കോട്:ക്ഷണമില്ലാതിരുന്നിട്ടും നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയും അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് നവീൻ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം.ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ പോലീസ് അടുത്തദിവസം കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും. ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ പി പി ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പരാതികള്‍ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ അന്വേക്ഷണം നടക്കുന്നുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു