Banner Ads

ചരിത്രത്തിലാദ്യമായി അമ്മ സംഘടനയുടെ തലപ്പത്ത് വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികളായി വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു. ശ്വേതാ മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കും വിജയിച്ചു.കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനത്തിൽ വലിയ കുറവ് രേഖപ്പെടുത്തി.

ആകെ 504 അംഗങ്ങളുള്ള സംഘടനയിൽ ഇത്തവണ 298 പേർ മാത്രമാണ് വോട്ട് ചെയ്തത് (58%). കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 70% ആയിരുന്നു.ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്.

ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.ശ്വേത മേനോനുമായി ദേവനാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്‍മി പ്രിയ എന്നിവരാണ് മത്സരിച്ചിരുന്നത്.