
മോറിഗാവ്: അസമില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അഞ്ച് തടവുപുള്ളികള്‍ ജയില്‍ചാടി.മോറിഗാവ് ജില്ലാ ജയിലില്‍ നിന്നാണ് വെള്ളിയാഴ്ച പുലർച്ചെ തടവുപുള്ളികൾ രക്ഷപ്പെട്ടത്.
20 അടി ഉയരമുള്ള ജയിലിന്റെ മതില്‍ക്കെട്ട് ഇവർ ലുങ്കികളും,ബെഡ്ഷീറ്റുകളും ഉപയോഗിച്ചാണ് ചാടിക്കടന്നത്. സംഭവത്തില്‍ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളം പോലീസ് ജാഗ്രതാനിർദേശം നല്‍കിയിരിക്കുകയാണ്.
ജിയാറുല്‍ ഇസ്ലാം,സെയ്ഫുദ്ദീൻ,നൂർ ഇസ്ലാം, അബ്ദുള്‍ റഷീദ്, മഫിദുല്‍, എന്നി തടവുകാരാണ് ജയില്‍ചാടിയത്. ഇവരെങ്ങനെയാണ് ഒരുമിച്ച് ചേർന്ന് ജയില്‍ചാട്ടം ആസൂത്രണം ചെയ്തത് എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.