
മതിലകം :വളവിനടുത്ത് വാടകവീട്ടിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.കറന്‍റ് പോയതിനെ തുടർന്ന് ടേബിളിൽ മെഴുകുതിരി കത്തിച്ച് വെച്ച ശേഷം ഇവർ ഉറങ്ങുകയായിരുന്നു. മെഴുകുതിരി തീർന്നതോടെ ടേബിളിന് തീപിടിച്ചു. ഇതോടെ തീ പടർന്ന് ഹാളിനകത്തെ ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂർണമായും കത്തിയമർന്നു. കൂടാതെ തീപർന്ന് പിടിച്ച് വീടിലെ ഒരു ഭാഗം കത്തി നശിച്ചു.മതിലകം സി.കെ.വലിയകത്ത് റംലയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.