Banner Ads

കണ്ണൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ച് വൻ നാശനഷ്ടം; ആളപായമില്ല

കണ്ണൂർ : കണ്ണൂർ തളിപ്പറമ്പ് നഗരത്തിൽ വൻ തീപിടിത്തം. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിന് സമീപമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിക്കുകയായിരുന്നു.

ബസ് സ്റ്റാൻഡിനടുത്തുള്ള പല കടകൾക്കും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.