
തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ഇബി ട്രാൻസ്ഫോമറിന് തീ പടർന്നു പിടിച്ചു , നഗരൂർ ചെമ്മരത്തുംമുക്ക് ഊന്ന കല്ല് ജംഗ്ഷനിലെ ട്രാൻസ്ഫോമറിനാണ് തീ കത്തിയത്.ട്രാൻസ്ഫോമറിന്റെ് മുകിൾ ഭാഗത്ത് നിന്നും പുകയും ശബ്ദവും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭീതിതയിൽ വിവരം കെഎസ്ഇബിയിലും ഫയർഫോഴ്‌സിലും അറിയിക്കുകയായിരുന്നു.
തീ പടർന്നെങ്കിലും പിന്നാലെ ആറ്റിങ്ങിൽ നിന്നും അഗ്നിരക്ഷാ സേന എത്തി. ഇവർ ട്രാൻസ്ഫോമറിലെ തീ പൂർണമായും അണച്ചതോടെയാണ് പരിസരവാസികൾക്ക് ആശ്വാസമായത് കെഎസ്ഇബി നഗൂർ സബ് എഞ്ചിനീയർ നഗൂർ പോലീസ് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.
പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ച് ട്രാൻസ്ഫോമർ അറ്റകുറ്റപ്പണികൾക്കായി മാറ്റി ഓവർലോഡ് എത്തുമ്ബോൾ വേനൽകാലത്ത് ട്രാൻസ്ഫോമറുകൾ തീപിടിച്ച് നശിക്കാറുണ്ടെന്നും ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നുഗ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു