Banner Ads

ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീ പടർന്നു; വൻ ദുരന്തം ഒഴിവായി, കാരണം എസി പ്ലാന്റിലെ തീ

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ സി ബ്ലോക്കിലെ പുതിയ ഭാഗത്ത് വൻ തീപിടിത്തം. എയർ കണ്ടീഷണർ (എസി) യന്ത്രഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ഒമ്പതാം നിലയിലെ എസ് പ്ലാന്റിന്റെ പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തമുണ്ടായ ഭാഗത്ത് രോഗികൾ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാർ തീയണയ്ക്കാൻ ശ്രമിക്കുകയും സമീപത്തെ നിലകളിലെ രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ഫയർഫോഴ്‌സ് എത്തി ഉടൻ തീ നിയന്ത്രണവിധേയമാക്കി. തീ നിയന്ത്രിച്ചെങ്കിലും പുകച്ചുരുളുകൾ ദൃശ്യമായത് പരിഭ്രാന്തിക്ക് ഇടയാക്കി. തീ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ല. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത് ആശുപത്രിയുടെ പുറത്തുണ്ടായിരുന്നവരാണ്. സംഭവസമയത്ത് ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.